നന്തനാർ
(1926-1974)
1926-ൽ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് ജനിച്ചു. യഥാർത്ഥ പേര് ഗോപാലൻ. അച്ഛൻ: പരമേശ്വരതരകൻ. അമ്മ: നാണിക്കുട്ടിയമ്മ. വീടിനടുത്തുണ്ടായിരുന്ന തരകൻ ഹയർ എലിമെന്ററി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1942 മുതൽ 1964 വരെ പട്ടാളത്തിൽ സിഗ്നൽ വിഭാഗത്തിൽ ജോലി നോക്കി. 1965 മുതൽ മൈസൂറിൽ എൻ.സി.സി. ഇൻസ്ട്രക്ടറായിരുന്നു. 1967 മുതൽ ഫാക്ടിൽ പബ്ലിസിറ്റി വിഭാഗത്തിലായിരുന്നു. ജോലിയിലിരിക്കെ 1974-ൽ നന്തനാർ അന്തരിച്ചു. ഏഴു നോവലുകളും പതിനൊന്നു കഥാസമാഹാരങ്ങളും ഒരു നാടകവും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ആത്മാവിന്റെ നോവുകൾ
എന്ന നോവലിന് 1963-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഈ പുസ്തകം Sigh for the Dawn
എന്നപേരിൽ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നന്തനാരുടെ മിക്കകഥകളും മറ്റു ഭാഷകളിലേക്ക് തർജ്ജമചെയ്തിട്ടുണ്ട്. ഭാര്യ: പി. രാധ. മക്കൾ: സുധാകരൻ, ഹരിഗോവിന്ദൻ, തുളസി.
നന്തനാരുടെ ഞങ്ങൾ പ്രസിദ്ധീകരിച്ച കൃതികൾ
നന്തനാരുടെ കഥകൾ
ആത്മാവിന്റെ നോവുകൾ
മഞ്ഞക്കെട്ടിടം
തോക്കുകൾക്കിടയിലെ ജീവിതം
ഒരു സൗഹൃദസന്ദർശനം
ഉണ്ണിക്കുട്ടന്റെ ലോകം
അനുഭവങ്ങൾ