Adayalangal (Malayalam)

- Authors
- Sasi, M.G.
- Publisher
- DC Books
- ISBN
- 9788126411146
- Date
- 2006-01-01T00:00:00+00:00
- Size
- 0.57 MB
- Lang
- ml
കഴിഞ്ഞ മുപ്പതു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ സ്‌ത്രീകളിലുണ്ടായ മാറ്റം വളരെയാണ്. അവര്‍ വിദ്യാസമ്പന്നരാണ്. പലരും പ്രഫഷണലുകള്‍. എന്നാല്‍ അറിവേറും തോറും തങ്ങള്‍ക്കു നഷ്‌ടപ്പെടുന്നത് എന്താണെന്ന തിരിച്ചറിവു കൂടുന്നു, ഒപ്പം നിരാശയും.
ഇന്റര്‍നെറ്റും ഇമെയിലും എസ്.എം.എസുമൊക്കെ സാര്‍വത്രികമായ ഇന്നത്തെ ജീവിതത്തിന്റെ പുത്തന്‍ സങ്കീര്‍ണതകള്‍ സേതു അവതരിപ്പിക്കുന്നു. തനിച്ചാക്കപ്പെട്ട ഒരു അമ്മയുടെയും മകളുടെയും കഥ. ഒരു ജന്മത്തിന്റെ മുഴുവന്‍ സുഖദുഃഖങ്ങള്‍, കറുപ്പും വെളുപ്പുമായി ശരീരത്തില്‍ അടയാളപ്പെടുത്തിയ പെന്‍ഗ്വിനുകള്‍ പൂര്‍വജന്മത്തില്‍ വിധവകളായിരുന്നു. ഏകാന്തമായ ഹിമധ്രുവങ്ങളില്‍ തപസ്സിനു വിധിക്കപ്പെട്ട അവയുടെ കുലത്തില്‍ പിറന്ന പ്രിയംവദയുടെ കഥ- ഒപ്പം മകള്‍ നീതുവിന്റെയും.
2006-ലെ വയലാര്‍ അവാര്‍ഡ് നേടിയ നോവല്‍